പാലക്കാട് കല്ലട ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

kallada

പാലക്കാട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ബസ്. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകടസമയത്ത് 38 പേരാണ് ബസിലുണ്ടായിരുന്നത്

മലപ്പുറം എടയത്തൂർ സ്വദേശി സൈനബ ബീവിയാണ് മരിച്ച ഒരാൾ. മറ്റൊരാൾ പുരുഷനാണ്. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസിനടിയിൽപ്പെട്ടവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
 

Share this story