പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു

suicide

പാലക്കാട് കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പികെ രാജപ്പനാണ്(65) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ മരുതുംകാട് തേന്മല എസ്‌റ്റേറ്റിലായിരുന്നു സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു

തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story