പാലാരിവട്ടം പാലം അഴിമതി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും കേസിൽ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും കേസിൽ പ്രതി ചേർത്തു

പാലാരിവട്ടം അഴിമതി കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

കേസിൽ പത്താംപ്രതിയാണ് മുഹമ്മദ് ഹനീഷ്. കിറ്റ്‌കോ കൺസൾട്ടന്റ് എം എസ് ഷാലിമാർ, നിഷ തങ്കച്ചി, നാഗേഷ് കൺസൾട്ടൻസിയിലെ എച്ച് എൽ മഞ്ജുനാഥ്, സോമരാജൻ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്

ഇന്നലെ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. അതേസമയം പ്രതിയെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസിന്റെ ആവശ്യം

Share this story