കോഴിക്കോട് കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്
Jun 6, 2023, 10:51 IST

കോഴിക്കോട് കായണ്ണയിൽ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ്. മുസ്ലിം ലീഗ് പ്രവർത്തകൻ പി സി ബഷീറിന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണം നടന്നത്. മൂന്ന് ബോംബാണ് വീടിന് നേരെ എറിഞ്ഞത്. ആദ്യ രണ്ടെണ്ണം പൊട്ടിയില്ല. മൂന്നാമത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്.
വീടിന്റെ താഴെയുള്ള ജനലുകൾക്കും ടൈലുകൾക്കും ബോംബറിൽ കേടുപാടുകൾ സംഭവിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്.