മണ്ണാർക്കാട് ക്ലാസ് മുറിയിൽ കയറി പേപ്പട്ടിയുടെ ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

Dog
മണ്ണാർക്കാട് കല്ലടിയിൽ സ്‌കൂളിൽ ക്ലാസ് മുറിയിൽ കയരി പേപ്പട്ടിയുടെ ആക്രമണം. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് പേപ്പട്ടി ക്ലാസ് മുറിയിൽ കയറി വിദ്യാർഥിയെ കടിച്ചത്. ആറാം ക്ലാസ് വിദ്യാർഥിക്കാണ് കടിയേറ്റത്. കുട്ടിയുടെ പരുക്ക് ഗുരുതരമുള്ളതല്ല. അധ്യാപകരുടെ സമയോചിതമായ ഇടപെടലാണ് കൂടുതൽ കുട്ടികൾക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത്. അതേസമയം പ്രദേശത്ത് നിരവധിയാളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
 

Share this story