ആലുവയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചത് പാറശ്ശാല സ്വദേശി സതീശ്; പ്രതിയെ തിരിച്ചറിഞ്ഞു

aluva

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി സതീശാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുമുണ്ട്

പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ സ്വദേശത്തും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
 

Share this story