മകനെ കണ്ടെത്തിയതിൽ സന്തോഷമെന്ന് മാതാപിതാക്കൾ; ഭാര്യയുടെ അടുത്തേക്ക് ഇനിയില്ലെന്ന്‌ നൗഷാദ്

noushad

പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ. കൊലപ്പെടുത്തിയെന്ന വാർത്ത വന്നപ്പോഴും മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പോലീസുമായി സഹകരിച്ച് മറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും നൗഷാദിന്റെ മാതാപിതാക്കൾ അറിയിച്ചു

അതേസമയം ഭാര്യയുടെ അടുത്തേക്ക് തിരികെ പോകാൻ താത്പര്യമില്ലെന്നാണ് നൗഷാദ് പറയുന്നത്. തൊടുപുഴ തൊമ്മൻകുത്തിൽ പറമ്പിൽ പണിയെടുക്കുകയാണ്. ഭാര്യ എന്തുകൊണ്ടാണ് കൊന്ന് കുഴിച്ചുമൂടി എന്ന മൊഴി നൽകിയതെന്ന് അറിയില്ല. ഭാര്യക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് കാണുമായിരിക്കും എന്നായിരുന്നു നൗഷാദിന്റെ മറുപടി


 

Share this story