കൊയിലാണ്ടിയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന കാലിന്റെ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Aug 13, 2023, 11:05 IST

കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന് അരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവിന്റേതെന്ന് സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.