ക്ഷണിച്ചത് പാർട്ടി നേതാക്കളെ; കർണാടക സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായിയെ വിളിക്കാത്തതിൽ കെ സി
May 19, 2023, 10:21 IST

കർണാടക മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു
ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ അധ്യക്ഷൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ അതാത് പാർട്ടികളുടെ അധ്യക്ഷൻമാരാണെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.