ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 64 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരൻ കരിപ്പൂരിൽ പിടിയിൽ
Jul 9, 2023, 16:33 IST

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ സ്വദേശി അബ്ദുറഹ്മാനാണ് 1079 ഗ്രാം സ്വർണവുമായി പിടിയിലായത്. ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാൾ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണത്തിന് 64 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ എട്ട് മണിക്ക് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹ്മാൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.