പത്തനംതിട്ടയിൽ നിർത്തിയിട്ട ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

accident

പത്തനംതിട്ടയിൽ നിർത്തിയിട്ട ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മാന്തുക ഗ്ലോബ് ജംക്ഷന് സമീപം രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന അമൽജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story