മികച്ച ഡോക്ടറിനുള്ള അവാർഡ് നേടിയ ശിശുരോഗ വിദഗ്ധൻ പോക്‌സോ കേസിൽ അറസ്റ്റിൽ

cm

സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയിട്ടുള്ള ഡോക്ടർ പോക്‌സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറത്തെ ശിശുരോഗ വിദഗ്ധനായ ഡോ. സി എം അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്സക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ സി എം അബൂബക്കർ ഈ മാസം ഏപ്രിൽ 11, 17 തീയതികളിൽ ചാലപ്പുറത്തെ ഡോക്ടേഴ്സ് ക്ലിനിക്കിൽ ചികിത്സക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ചെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. 

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ൽ കേരള സർക്കാരിന്റെ മികച്ച ഡോക്ടറിനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ് ഡോ. സി എം അബൂബക്കർ.
 

Share this story