നിയമലംഘനമുണ്ടായതിനാലാണ് പിഴ ഈടാക്കിയത്, ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല: റോബിൻ ബസിനെതിരെ ഗണേഷ് കുമാർ
Nov 20, 2023, 11:25 IST

റോബിൻ ബസ് വിഷയത്തിൽ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണം. അനുമതിയുണ്ടെങ്കിൽ ആരും ചോദിക്കില്ല. വാഹനമോടിക്കാൻ കോടതി അനുമതി വേണം. പിഴ ഈടാക്കിയത് നിയമലംഘനമുള്ളതിനാലാണ്. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനമുണ്ടായതിനാലാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.