ഇടനാഴികളിലെ പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിലെ ആളുകളെ പുകച്ചു പുറത്തു കൊണ്ടുവരും: ശോഭാ സുരേന്ദ്രൻ
Jul 2, 2023, 17:04 IST

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പങ്കെടുത്ത യോഗത്തിലേക്ക് തന്നെ വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആണെന്ന് ശോഭ പറഞ്ഞു. രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ച് പുറത്തു കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപി. രാജ്യത്തെ മാറ്റത്തിനൊപ്പം കേരളവും മാറണം. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തത് കൊണ്ടാണ് തനിക്ക് നേരെ ചോദ്യങ്ങൾ ഉയരുന്നതെന്നും എന്നാൽ കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭ പറഞ്ഞു