പെരുമ്പാവൂർ വല്ലത്ത് സ്‌കൂട്ടറിൽ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു

accident
പെരുമ്പാവൂർ എംസി റോഡിൽ വല്ലത്ത് ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികയായിരുന്ന വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ഡോക്ടർ ക്രിസ്റ്റി ജോസാണ്(44) മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതാവ് ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിലൂടെ വന്ന ടിപ്പറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഒക്കൽ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് മരിച്ച ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.
 

Share this story