സ്‌കൂളുകളുടെ പ്രവൃത്തിദിനം വെട്ടിക്കുറച്ചതിനെതിരെ ഹര്‍ജി; വിശദീകരണം തേടി ഹൈക്കോടതി
Aug 6, 2023, 12:28 IST

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിദിനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ ഹര്‍ജി. മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്‌കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
2023-2024 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവ്യത്തിദിനങ്ങള്‍ 210 ആയി ചുരുക്കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. പ്രവൃത്തിദിനം 210 ആയി ചുരുക്കിയത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.