കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി

congress
കോൺഗ്രസ് പുനഃസംഘടനാ തർക്കം കോടതിയിലേക്കും. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽകുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം ഭരണഘടനക്കെതിരെയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
 

Share this story