ഹർജിക്കാരന്റെ മരണം: മാസപ്പടി വിവാദത്തിലെ റിവിഷൻ ഹർജി പരിഗണിക്കുന്നത് മാറ്റി
Sep 18, 2023, 17:23 IST

വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹർജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ മരണം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ഗിരീഷ് ബാബു ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പുറമെ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.