കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പ് മോഷണം; മൂന്ന് പ്രതികൾ പിടിയിൽ
Nov 21, 2023, 11:10 IST

കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പ് മോഷണക്കേസിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയാണ് ഇവർ മോഷണം നടത്തിയത്. കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാക്കളായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാൽ അന്വേഷണത്തിൽ മലപ്പുറം സ്വദേശികൾ പിടിയിലാകുകയായിരുന്നു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്
17ന് അർധരാത്രി രണ്ട് മണിയോടെയാണ് മോഷണം നടന്നത്. ഇന്ധനം നിറയ്ക്കാനെത്തിയ മൂന്ന് യുവാക്കൾ ജീവനക്കാരന് നേരെ മുളക് പൊടി എറിയുകയും പണം കവരുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.