പിഎഫ്‌ഐയുടെ ആയുധപരിശീലന കേന്ദ്രം; മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി
Aug 1, 2023, 11:17 IST

പോപുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. പിഎഫ്‌ഐയുടെ പ്രധാന ആയുധപരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് എൻഐഎ പറയുന്നു. പത്ത് ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന ഗ്രീൻവാലി അക്കാദമിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ച് യുഎപിഎ പ്രകാരമാണ് കണ്ടുകെട്ടിയത്
ഇന്നലെ വൈകുന്നേരം ആറ് മണിക്ക് കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് നോട്ടീസ് പതിച്ചത്. ആയുധപരിശീലനം, കായിക പരിശീലനം, സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം എന്നിവ ഇവിടെ നടന്നുപോന്നിരുന്നു എന്നാണ് എൻഐഎ പറയുന്നത്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പിഎഫ്‌ഐ അംഗങ്ങളെ സംരക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരുന്നു