പി ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു; ഒപി ബഹിഷ്‌കരണം തുടരും

doc

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം പിജി ഡോക്ടർമാർ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. ഒപി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തിൽ കമ്മിറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ആരോഗ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പിജി ഡോക്ടർമാർ അറിയിച്ചു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. പി ജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവരുന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
 

Share this story