ചിത്രം തെളിഞ്ഞു: പുതുപ്പള്ളിയുടെ ജനനായകനായി ചാണ്ടി ഉമ്മൻ; ഭൂരിപക്ഷം 36,454

chandy

ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ച് കയറിയത്. 36,454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. 

ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ തവണ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മൻ ജയിച്ചു കയറിയത്. 2011 ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സുജ സൂസൻ ജോർജിനെതിരെ 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് പുതുപ്പള്ളിയിലെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലിയ വിജയം. ഇതാണ് ചാണ്ടി ഉമ്മൻ തിരുത്തിയത്.

Share this story