പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിക്കും: കെ സുധാകരൻ

എഐ ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെ സുധാകരൻ. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഎം അടിമകളുടെ മുഖത്തേറ്റ അടിയാണ് എഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു
ഈ ജനതക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെ തന്നെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും. അഴിമതി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്ത് നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്
ഈ അഴിമതി അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരളാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.