പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് പോലീസുകാരൻ; പരാതി നൽകി
Aug 6, 2023, 15:12 IST

തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിക്ക് പൊലീസ് മർദനം. അമരവിള എൽ എം എസ് എച്ച് എസ് സ്‌കൂളിലെ വിദ്യാർഥി ബിജോയ് രാജിനെയാണ്(16) മർദിച്ചത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതി.
പൊലീസുകാരന്റെ വിലാസമുൾപ്പെടെ പാറശാല പോലീസിൽ പരാതി നൽകിയിട്ടും ഷിബു എന്ന അജ്ഞാതൻ ആക്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ ചേർത്തതെന്ന് ബിജോയുടെ പിതാവ് ക്രിസ്തുരാജ് ആരോപിച്ചു .
ഷിബു ദേഹത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്‌തെന്ന് മർദനമേറ്റ ബിജോയ് പരാതിയിൽ ആരോപിക്കുന്നു.