പ്ലസ് വണ്‍, വിഎച്ച്എസ്ഇ ആദ്യ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും
Jun 18, 2023, 20:24 IST

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗത്തിന്റെ ആദ്യ അലോട്ട്‌മെന്റും നാളെ പ്രസിദ്ധീകരിക്കും
www.admission.dge.kerala.gov.in ലെ Higher secondary (vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. 4,59,119 അപേക്ഷകരാണ് ആകെ ഉള്ളത്. ഈ മാസം 21 വരെയായിരിക്കും ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.