പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ
Jun 30, 2023, 17:02 IST

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നൽകിയെന്നാണ് കേസ്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഏപ്രിൽ മാസത്തിലാണ് ഹൈക്കോടതി റദ്ദാക്കിയത്.