തൃശൂർ മുരിങ്ങൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

Dead

കൊരട്ടി: തൃശൂർ മുരിങ്ങൂർ സിഗ്നൽ ജംഗ് ഷനിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ചാലക്കുടി പരിയാരം നായരങ്ങാടി സ്വദേശി ശ്രീഹരിയാണ് (19) മരിച്ചത്. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുരിങ്ങൂർ സിഗ്നൽ ജംഗ്ഷന് 50 മീറ്റർ മുമ്പ് ദേശീയ പാതയിൽ വച്ച് വെള്ളിയാഴ്ച രാവിലെ 10.15 നാണ് അപകടമുണ്ടായത്. അപകട സമയത്ത് ബൈക്കിൽ ശ്രീഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൃതശരീരം സെൻറ് ജെയിംസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചാലക്കുടി ഗവൺമെന്‍റ് ബോയ്സ് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി. വെൽഡിങ് ജോലിക്കാരനാണ് ശ്രീഹരിയുടെ അച്ഛൻ. അമ്മ അപ്പോളോ ആശുപത്രിയിൽ ക്ലീനിങ് ജീവനക്കാരിയാണ്. പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരിയുമുണ്ട്.

Share this story