കണ്ണൂർ ചെറുകുന്നിൽ പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു
Aug 14, 2023, 15:42 IST

കണ്ണൂർ ചെറുകുന്നിൽ വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വയാണ് മരിച്ചത്. 17 വയസ്സായിരുന്നു. പനി മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്.