പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ ഡിസിയിൽ; ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഇന്ന്
Jun 22, 2023, 08:24 IST

ന്യൂയോർക്ക് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ എത്തി. ആൻഡ്രൂസ് വിമാനത്താവളത്തിലെ സ്വീകരണ ചിത്രങ്ങൾ സഹിതം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അത്താഴ വിരുന്നിലും മോദി പങ്കെടുക്കും
യുഎൻ ആസ്ഥാനത്തെ യോഗാ ദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവന്നത്.