മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്ലിം ലീഗിനില്ലെന്ന് പിഎംഎ സലാം

മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്ലിം ലീഗിനില്ലെന്ന് പിഎംഎ സലാം. മറുനാടനെ മാധ്യമ സ്ഥാപനമായി കാണുന്നില്ല. ഷാജൻ സ്‌കറിയയുടെ ഇടപാടുകൾ അന്വേഷിക്കണമെന്ന് തന്നെയാണ് ലീഗിന്റെ ആവശ്യം. മറുനാടൻ മലയാളിയെ കുറിച്ച് ലീഗിന് പണ്ടേ ആക്ഷപമുണ്ട്. മറുനാടന്റെ പല റിപ്പോർട്ടുകളും മതസ്പർധ വളർത്തുന്നതാണ്. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പല വാർത്തകളും മറുനാടനിൽ വന്നിട്ടുണ്ട്. അന്നൊക്കെ കേരളാ സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല
ഒരാൾ യൂട്യൂബ് ചാനൽ തുടങ്ങി അയാൾക്ക് തോന്നിയത് പറഞ്ഞു കൊണ്ടിരിക്കുന്നു. അതൊരു അംഗീകരിക്കപ്പെട്ട മാധ്യമമാണെന്ന് വിശ്വസിക്കുന്നില്ല. ഷാജൻ സ്‌കറിയയുടെ പല വെളിപ്പെടുത്തലുകളും സാമൂഹികാന്തരീക്ഷത്തിൽ വിഷം കലക്കാനുള്ളതാണെന്ന വിശ്വാസം ലീഗിനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംരക്ഷിക്കാൻ ലീഗിന് ബാധ്യതയില്ലെന്നും പിഎംഎ സലാം പറഞ്ഞു.