കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു

suicide

എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ പെൺകുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി ജീവനൊടുക്കി. പ്രതിക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പെൺകുട്ടിയുടെ പിതൃസഹോദരൻ കൂടിയാണ് ഇയാൾ. 

കുട്ടി അലക്കി കൊണ്ടിരുന്ന സമയത്ത് പുറകെയെത്തി ഇയാൾ വെട്ടുകത്തി കൊണ്ട് പുറത്ത് ആഞ്ഞു വെട്ടുകയായിരുന്നു. ഇതിന് ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ തെരച്ചിലിനൊടുവിൽ റബർ തോട്ടത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ പെൺകുട്ടിയുടെ നിലയും ഗുരുതരമാണ്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story