പോക്‌സോ കേസ് പരാമർശം; എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെ സുധാകരൻ

govindan

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്‌സോ കേസ് പരാമർശത്തിലാണ് നിയമനടപടി. എറണാകുളം സിജെഎം കോടതിയിലാണ് കേസ് നൽകിയത്. എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ദേശാഭിമാനി പത്രം എന്നിവരെ കക്ഷിയാക്കിയാണ് കേസ്

മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. മോൻസണെതിരായ പോക്‌സോ കേസിലെ കൂട്ടുപ്രതിയാണ് കെ സുധാകരനെന്നും എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു.
 

Share this story