താനൂർ കസ്റ്റഡി മരണത്തിൽ ഫോറൻസിക് സർജനെതിരെ പോലീസ്; തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി

tamir

താനൂർ കസ്റ്റഡി മരണത്തിൽ ഫോറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്. മരിച്ച താമിർ ജാഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പോലീസ് റിപ്പോർട്ട്. താമിറിന്റെ മരണകാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരുക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

ആന്തരികാവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് ഡോക്ടർ മരണകാരണത്തിൽ എങ്ങനെ തീരുമാനത്തിലെത്തിയെന്ന് പോലീസ് ചോദിക്കുന്നു. അടുത്ത ബന്ധുവിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ ഹിതേഷ് ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു ഡോക്ടർ ഹിതേഷ് എന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
 

Share this story