കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പോലീസ് പിടിയിൽ
Jul 15, 2023, 14:46 IST

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ദമാമിൽ നിന്ന് എത്തിയ വിമാനത്തിൽ വന്ന പുളിക്കൽ സ്വദേശി മുഹമ്മദ് റഹീസിൽ നിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റഹീസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ വർഷം വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 26ാമത്തെ സ്വർണക്കടത്ത് കേസാണിത്.