കേസിൽ കഴമ്പില്ലെന്ന് പോലീസ് വിലയിരുത്തൽ; സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ല
Nov 16, 2023, 14:57 IST

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കഴമ്പില്ലെന്നാണ് പോലീസിന്റെ വിലയിരുത്തലെന്ന് സൂചന. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയച്ചേക്കില്ല.
കേസിന്റെ അന്തിമ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്ച സമർപ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും. കേസിൽ സുരേഷ് ഗോപിയെ ഇന്നലെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്.