പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ പോലീസ് മർദിച്ചു; കെ എസ് യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

KSU

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ പ്രവർത്തകരെ തല്ലിച്ചതച്ചെന്ന് ആരോപിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബിന്ദിന് ആഹ്വാനം ചെയ്തു. കേരളവർമ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയത്

മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി പോലീസ് മർദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
 

Share this story