മാനവീയത്തിലെ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്; രാത്രി 12 കഴിഞ്ഞാൽ ഒഴിഞ്ഞുപോകണം
Nov 8, 2023, 12:22 IST

മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. മാനവീയത്തിൽ വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നാണ് ശുപാർശ. രാത്രി 12 കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്ന് നിർദേശിക്കുമെന്നും പോലീസ് അറിയിച്ചു. തുടർച്ചയായി സംഘർഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പോലീസിന്റെ തീരുമാനം
കേരളീയം കഴിഞ്ഞതിനാൽ മാനവീയം വീഥിയിൽ തിരക്ക് കുറയുമെന്നാണ് പോലീസ് വിലയിരുത്തൽ. ഒരാൾക്ക് ഉച്ചഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നും പോലീസ് പറയുന്നു.