മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്

shajan

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. എറണാകുളം മരോട്ടിചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്

കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പോലീസ് കസ്റ്റഡിയിലാണെന്ന വാർത്തയും വരുന്നുണ്ട്. എന്നാൽ ശ്യാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് രണ്ട് ജീവനക്കാരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
 

Share this story