അടൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പോലീസ് റെയ്ഡ്; ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തു

youth congress

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. ഇന്നലെ അർധരാത്രിയായിരുന്നു പരിശോധന. രണ്ട് ദിവസത്തിനകം ഇവരോട് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തുവെന്നാണ് പരാതി. സോഫ്റ്റ് വെയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പോലീസ് നോട്ടീസ് അയക്കും.
 

Share this story