അനുഷയുടെ ആസൂത്രണത്തിൽ കാമുകന് പങ്കില്ലെന്ന് പോലീസ്; ലക്ഷ്യം അരുണിനെ സ്വന്തമാക്കൽ

്പത്തനംതിട്ട പരുമലയിൽ ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി പ്രസവത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പോലീസ്. സ്‌നേഹ എന്ന യുവതിയെ എയർ ഇൻജക്ഷൻ നൽകി കൊലപ്പെടുത്താനായിരുന്നു ശ്രമം. സ്‌നേഹയുടെ ഭർത്താവ് അരുണും അനുഷയും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലാണ്. എന്നാൽ അരുണിന് അനുഷയുടെ പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്
വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ ചെയ്താൽ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യും. ഫാർമസി കോഴ്‌സ് പഠിച്ച അനുഷക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നു. പ്രസവ ശേഷം ആശുപത്രിയിൽ കഴിയുന്ന സ്‌നേഹയെ കാണാൻ ആഗ്രഹമുണ്ടെന്ന് അനുഷ തന്നെയാണ് അരുണിനോട് പറഞ്ഞത്. പക്ഷേ കൊലപ്പെടുത്താൻ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു
അനുഷയുടെ ഫോണിലെ ചാറ്റുകൾ അടക്കം ക്ലിയർ ചെയ്ത നിലയിലാണ്. കൊലപാതകം ആസൂത്രണം ചെയ്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് കൂടുതൽ പരിശോധന നടത്തും