ചിന്നക്കനാലിൽ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം; പോലീസുകാരന് കുത്തേറ്റു

Police

ഇടുക്കി ചിന്നക്കനാലിൽ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാനെത്തിയ കായംകുളം പോലീസ് സംഘത്തിന് നേരെ ആക്രമണം. സിവിൽ പോലീസ് ഓഫീസർ ദീപകിന് കുത്തേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ തേടിയാണ് പോലീസ് ചിന്നക്കനാലിലെത്തിയത്

പ്രതികളിൽ രണ്ട് പേരെ പിടികൂടിയപ്പോൾ മറ്റുള്ളവർ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പോലീസ് വാഹനത്തിന്റെ താക്കോലും ഇവർ ഊരിക്കൊണ്ടുപോയി. സമീപ സ്റ്റേഷനുകളിലെ പോലീസുകാരെത്തിയാണ് കായംകുളം പോലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്.
 

Share this story