മൈലപ്രയിൽ പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയ സംഭവം; ഡി.വൈ.എസ്.പി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ

dysp

മൈലപ്രയിൽ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാർ. അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.


ഇന്നലെ രാത്രിയായിരുന്നു മൈലപ്രയിൽ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും നിസാര പരുക്കേറ്റിരുന്നു.

Share this story