പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയ യുവാവ് ഭാര്യയെ ഇരുമ്പ് കമ്പിക്ക് മർദിച്ച് കൊന്നു

murder

മലപ്പുറം പൊന്നാനിയിൽ ഭർത്താവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു. പൊന്നാനി ജെഎം റോഡിന് സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണ്(36) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് തിരൂർ സ്വദേശി യൂനുസ് കോയ സംഭവത്തിന് ശേഷം കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസമാണ് യൂനുസ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്

കുളി കഴിഞ്ഞ് ശുചിമുറിയിൽ നിന്നിറങ്ങി വന്ന സുലൈഖയെ തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് യൂനുസ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തുകയും ചെയ്തു. യൂനുസിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് കുട്ടികളും ഇവർക്കുണ്ട്.
 

Share this story