പോത്തൻകോട് യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

pothankode

പോത്തൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയയാണ്(27) മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ചന്തവിള സ്വദേശി റഹീസ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഫിയയുടെ സഹോദരന്റെ പരാതിയിലാണ് നടപടി

ശനിയാഴ്ച രാവിലെയാണ് നൗഫിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ മൊഴി നൽകിയിരുന്നു.
 

Share this story