തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് മറികടന്നു; ചരിത്രത്തിലാദ്യം

kseb

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി വൈദ്യുതി ഉപഭോഗം തുടർച്ചയായ ദിവസങ്ങളിൽ പത്ത് കോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.35 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.030 കോടി യൂണിറ്റും ഉപയോഗിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോർഡാണ് രണ്ട് ദിവസങ്ങളിലായി മറികടന്നത്. 

മാർച്ച് 13ന് 9.022 കോടി യൂണിറ്റും മാർച്ച് 14ന് 9.024 കോടി യൂണിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. പ്രധാന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരു ശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ 36 ശതമാനം വെള്ളമാണുണ്ടായിരുന്നത്. ഇന്ന് 35 ശതമാനമായി കുറഞ്ഞു.
 

Share this story