വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ചേരും; ലോഡ് ഷെഡ്ഡിംഗ് വരുമോയെന്ന് ഇന്നറിയാം

kseb

വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുമോ എന്ന് ഇന്നറിയാം. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാർ ഇന്ന് അവസാനിക്കുകയും ചെയ്യും.

വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ ഉള്ളവയിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചാകും തീരുമാനം. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിർദേശവുമുണ്ടാകും. വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വർധിക്കുകയാണ്. വേനൽക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാർ ഇന്ന് അവസാനിക്കുന്നതോടെ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും.
 

Share this story