പി എസ് സി കോഴ ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി; പരാതി പാർട്ടി പരിശോധിക്കും

pramod

പി എസ് സി കോഴ ആരോപണം നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളി. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ല.2021ലെ ലോൺ അടയ്ക്കാനാകാതെ ജപ്തിയിൽ നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന ആളല്ല താൻ. അതിന് മാത്രം വലിയ നേതാവുമല്ല. പരാതി പാർട്ടി പരിശോധിക്കട്ടെ. ആരോപണം വരുമ്പോൾ വിശദീകരണം ചോദിക്കുക പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പാർട്ടി പരിശോധിക്കട്ടെയെന്നും പ്രമോദ് പറഞ്ഞു

നേരത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആരോപണം നിഷേധിച്ച് രംഗത്തുവന്നു. എല്ലാം വെറും കോലാഹലം മാത്രമാണെന്നാണ് പി മോഹനൻ പ്രതികരിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു പി മോഹനന്റെ പ്രതികരണം.
 

Share this story