പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമെന്ന് കെ കെ രമ

rema

ആലപ്പുഴ കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി കെ കെ രമ. പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമെന്നാണ് കെ കെ രമയുടെ വിമർശനം. കർഷകരോട് സർക്കാർ കാണിക്കുന്ന മാപ്പർഹിക്കാത്ത ഇരയാണ് പ്രസാദ്. നെല്ലു സംഭരണത്തിലും കർഷകർക്ക് ആശ്വാസമാകുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും എംഎൽഎ കുറ്റപ്പെടുത്തി. 

മനുഷ്യൻ അനുഭവിക്കുന്ന ജീവൽ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയും നവകേരള സദസ്സും കേരളീയവും കൊണ്ടാടി വർണാഭമാണ് കേരളമെന്ന് പറയുന്നത് അപഹാസ്യമാണ്. ധൂർത്തും ആഘോഷങ്ങളും മാത്രമായി ഒരു സർക്കാർ സംവിധാനം അധഃപതിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണം. സാധാരണക്കാരന്റെയും കർഷകന്റെയും കണ്ണീരിൽ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങൾ ഒരു നാൾ തകർന്നുവീഴുക തന്നെ ചെയ്യുമെന്ന് കെ കെ രമ പറഞ്ഞു.
 

Share this story