വേട്ടക്കാരുടെ സാന്നിധ്യം: കാട്ടുപോത്ത് ജീവഭയത്തിൽ ഓടിയതാകാമെന്ന വിലയിരുത്തലിൽ വനംവകുപ്പ്

kanamala

എരുമേലി കണമലയിൽ കാട്ടുപോത്ത് അക്രമാസക്തനായി നാട്ടിലിറങ്ങിയതിന് പിന്നിൽ വേട്ടക്കാരുടെ സാന്നിധ്യമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. വേട്ടക്കാർ വിരട്ടിയോടിച്ചതിന് പിന്നാലെയാണോ കാട്ടുപോത്ത് നാട്ടിലേക്ക് കടന്നതെന്നും രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പരിശോധിക്കുന്നത്

വനമേഖലയിൽ നിന്ന് ഒന്നര കിലോമീറ്ററോളം പുറത്തെത്തി രണ്ട് പേരെ കൊലപ്പെടുത്തിയത് ജീവഭയത്തിലുള്ള ഓട്ടത്തിൽ സംഭവിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കണമലയോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ വ്യാഴാഴ്ച രാത്രി വേട്ടക്കാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരുക്ക് കാട്ടുപോത്തിന് ഏറ്റിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ കാട്ടുപോത്ത് കാട്ടിൽ പത്ത് കിലോമീറ്ററോളം ഉള്ളിലാണ്.
 

Share this story