വർധിക്കുന്നത് അരിയും പഞ്ചസാരയും ഉൾപ്പെടെ 13 അവശ്യ സാധനങ്ങളുടെ വില

Supplyco

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വിലയാണ് വർധിക്കുന്നത്. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്.

വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇടതുമുന്നണി യോഗത്തെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് മുന്നണിയോഗം അനുമതി നൽകിയത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ മന്ത്രിക്ക് നിർദ്ദേശം നൽകി.അതേസമയം ധനവകുപ്പും
സപ്ളൈകോയും തമ്മിൽ പരസ്പരം പഴി ചാരുന്ന സാഹചര്യമാണ് ഉള്ളത്.

Share this story